ഇരിട്ടി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫേർ സൊസൈറ്റി ഹെഡ് ഓഫീസ് ഉദ്ഘാടനം നാളെ
1338704
Wednesday, September 27, 2023 2:41 AM IST
ഇരിട്ടി: ഇരിട്ടി കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫേർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി നവീകരിച്ച ഹെഡ് ഓഫിസിന്റെ ഉദ്ഘാടനം നാളെ പയഞ്ചേരിമുക്കിൽ നടക്കും. വൈകുന്നേരം അഞ്ചിന് നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. സ്ട്രോംഗ് റും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും, സേഫ് ഡെപ്പോസിറ്റ് ലോക്കർ നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലതയും, ഉന്നത വിജയികൾക്കുള്ള അനുമോദനം എകെജി. സഹകരണ ആശുപത്രി പ്രസിഡന്റ് പി. പുരുഷോത്തമനും നിർവഹിക്കും.
കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ സി.വി. ശശീന്ദ്രൻ ഉപഹാര സമർപ്പ ണവും ഡെപ്യൂട്ടി ജോയിന്റ് രജിസ്റ്റാർ കെ. പ്രദോഷ് കുമാർ ആദ്യ നിക്ഷേപവും സ്വികരിക്കും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ബാബു ഇയ്യം ബോഡ്, പി. പ്രജിത്ത്, പി.എം. സൗദാമിനി, പി.സി. സുരേഷ് എന്നീവർ പങ്കെടുത്തു.