തളിപ്പറമ്പ്: പാലകുളങ്ങരയിൽ തെരുവുനായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. പാലകുളങ്ങരയിലെ കാങ്കോൽ വീട്ടിൽ കെ. ശിവന്യ (13), സിന്ധു സനോജ് (45) എന്നിവർക്കാണ് കടിയേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം 4.30ന് പാലകുളങ്ങര പീപ്പിൾസ് ക്ലബ്ബിന് സമീപത്തുവച്ചാണ് ഇരുവർക്കും കടിയേറ്റത്. ശിവന്യ മൂത്തേടത്ത് സ്കൂൾ വിദ്യാർഥിയാണ്. ഇരുവരേയും തളിപ്പറമ്പ് താലൂക്ക് ഗവ.ആശുപത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.