ത​ളി​പ്പ​റ​മ്പി​ൽ റോ​ഡു​ക​ള്‍​ക്കാ​യി 1.56 കോ​ടി
Thursday, September 28, 2023 1:16 AM IST
ത​ളി​പ്പ​റ​മ്പ്: മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ ത​ക​ർ​ന്ന 17 റോ​ഡു​ക​ൾ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ഒ​രു കോ​ടി 56 ല​ക്ഷം രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി​യാ​യി.

ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ​യി​ലെ കു​റ്റി​ക്കോ​ൽ ടോ​ൾ ബൂ​ത്ത്-​മാ​ന​വ മ​ന്ദി​രം-​കു​ന്നോ​ത്ത്കാ​വ് റോ​ഡ് പ​ത്ത് ല​ക്ഷം, ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ​ളാ​ബാ​ദ്-​താ​ഴെ ഇ​ട​ക്കോം റോ​ഡ് പ​ത്ത് ല​ക്ഷം, കൂ​വേ​രി വ​യ​ൽ-​ആ​റാം വ​യ​ൽ-​എ​ള​മ്പേ​രം റോ​ഡ് പ​ത്ത് ല​ക്ഷം, കു​റു​മാ​ത്തൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ ചെ​പ്പ​ന്നൂ​ൽ ഹ​രി​ജ​ൻ കോ​ള​നി റോ​ഡ് പ​ത്ത് ല​ക്ഷം, കൊ​ള​ച്ചേ​രി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ കാ​റാ​ട്ട്-​അ​ര​യാ​ൽ-​മം​ഗ​ല​പ്പ​ള്ളി-​പു​തി​യോ​ത്തി​റ കി​ണ​ർ പ​ത്ത് ല​ക്ഷം, കൊ​ള​ച്ചേ​രി-​എയുപി സ്കൂ​ൾ റോ​ഡ് പ​ത്ത് ല​ക്ഷം, മ​യ്യി​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ ന​ണി​യൂ​ർ ന​മ്പ്രം-​കോ​ണ​മൂ​ല-​ക​മ​ല റൈ​സ്മി​ൽ റോ​ഡ് എ​ട്ട് ല​ക്ഷം, ക​ടൂ​ർ മു​ക്ക്-​ബാ​ലി​യേ​രി പാ​ലം റോ​ഡ്-എ​ട്ട്ല​ക്ഷം,വേ​ളം പു​ല​രി വ​യ​ൽ റോ​ഡ്-എ​ട്ട് ല​ക്ഷം, ഗോ​പാ​ല​ൻ പീ​ടി​ക-​പ​ട്ടു​വം വ​യ​ൽ റോ​ഡ് എ​ട്ട് ല​ക്ഷം, കു​റ്റ്യാ​ട്ടൂ​ർ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ കാ​ര്യംപ​റ​മ്പ്-​പൊ​റോ​ളം-​ച​ട്ടു​ക​പ്പാ​റ റോ​ഡ് പ​ത്ത് ല​ക്ഷം, മി​നി സ്റ്റേ​ഡി​യം-​ഹൈ സ്കൂ​ൾ റോ​ഡ് എ​ട്ട് ല​ക്ഷം, വേ​ശാ​ല-​ച​ന്ദ്ര​ത്തി​ൻ കാ​വ് റോ​ഡ് എ​ട്ട് ല​ക്ഷം, ചെ​ക്കി​ക്കു​ളം-​ക​ട്ടോ​ളി മ​ട​പ്പു​ര റോ​ഡ് എ​ട്ട് ല​ക്ഷം, ആ​ന്തൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ബ​ക്ക​ളം-പൂ​ത​പ്പാ​റ​വ​യ​ൽ റോ​ഡ് പ​ത്ത് ല​ക്ഷം, ക​മ്പി​ൽ ക​ട​വ്-ഇ​രു​മ്പ് ക​ല്ലി​ൻ ത​ട്ട് പ​ത്ത് ല​ക്ഷം, മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ചൂ​ളി​യാ​ട് എ​ൽപി ​സ്കൂ​ൾ-​മു​ച്ചി​ലോ​ട്ട്കാ​വ് റോ​ഡ് പ​ത്ത്‌ ല​ക്ഷം എ​ന്നി​ങ്ങ​നെ ആ​കെ ഒ​രു കോ​ടി 56 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്ക് ഭ​ര​ണാ​നു​മ​തി​യാ​യ​ത്.