സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും നടത്തി
1373838
Monday, November 27, 2023 3:43 AM IST
പയ്യാവൂർ: വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യാവൂർ യൂണിറ്റ്, വിഷൻമാർക്ക് ഒപ്റ്റിക്കൽസ് ആന്‍ഡ് ഐകെയർ, അൽസലാമ കണ്ണാശുപത്രിഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര നിർണയക്യാമ്പും നടത്തി. പയ്യാവൂർ അങ്ങാടി ഷോപ്പിംഗ് മാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്ത പാവപ്പെട്ട തിമിരശസ്ത്രക്രിയ നടത്തേണ്ടവർക്ക് വ്യാപാരി ഏകോപനസമിതി പത്തായിരം രൂപയും നൽകുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപനസമിതികൂടുതൽ ജനകീയമാകുന്നതിന്റെ ഭാഗമായിട്ടാണ് ജനോപകാരപ്രവർത്തനങ്ങൾ സജീവമാക്കുന്നത് എന്ന് ദേവസ്യ മേച്ചേരി പറഞ്ഞു. ക്യാമ്പിൽ 200 ഓളം പേർ പങ്കെടുത്തു.
വിഷൻമാർക്ക് ഒപ്റ്റിക്കൽസ് ആന്റ്ഐകെയറിന്റെ നേതൃത്വത്തിൽ അൽസലാമ കണ്ണാശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതിയുത്ത് വിംഗും സജീവമായിരുന്നു.വർക്കിങ്ങ് പ്രസിഡന്റ് കെ.സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.
വിഷൻമാർക്ക് ഒപ്റ്റിക്കൽസ് ഉടമ എൻ.വി.നസറുദ്ദീൻ, വ്യാപാരിനേതാക്കളായ ജോസുകുട്ടി കുര്യൻ,വി.പി.അബ്ദുൾ ഖാദർഹാജി,പി.വി.രാമചന്ദ്രൻ,ജോയി പുന്നശേരിമലയിൽ,സി.എ.അനീഷ് എന്നിവർ പങ്കെടുത്തു.