കു​ടും​ബ വ​ഴ​ക്കി​നി​ടെ ക​ത്തി​ക്കു​ത്ത്; നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Monday, November 27, 2023 4:15 AM IST
ചെ​റു​പു​ഴ: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നു​ണ്ടാ​യ ക​ത്തി​ക്കു​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പൊ​ൻ​പു​ഴ യി​ലെ എം.​വി. അ​നീ​ഷ് (39), ഭാ​ര്യ അ​ക്ഷ​ര (32), അ​നീ​ഷി​ന്‍റെ ഇ​ള​യ​ച്ഛ​ൻ സു​രേ​ഷ് ബാ​ബു, ഇ​ള​യ​മ്മ സ​ര​സ​മ്മ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​നീ​ഷി​ന്‍റെ സ​ഹോ​ദ​രി ഭ​ർ​ത്താ​വ് ക​രി​പ്പോ​ട് സ്വ​ദേ​ശി തി​ടി​ൽ​വ​ള​പ്പി​ൽ ശ​ശീ​ന്ദ്ര​നാ​ണ് (48) ഇ​വ​രെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ശ​ശീ​ന്ദ്ര​നെ പോ​ലീ​സ് ക​സ്റ്റ​ഡിയി​ൽ എ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ പൊ​ൻ​പു​ഴ​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം.

അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് ശ​ശീ​ന്ദ്ര​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും ദി​വ​സ​ങ്ങ​ളാ​യി പൊ​ൻ​പു​ഴ​യി​ലെ കു​ടും​ബ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഇ​ന്ന​ലെ രാ​വി​ലെ മ​ക്ക​ളെ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞ് ശ​ശീ​ന്ദ്ര​ൻ ഭാ​ര്യ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്ന അ​നീ​ഷിനെ ​ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. അ​നീ​ഷി​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടയി​ലാ​ണ് ഭാ​ര്യ അ​ക്ഷ​ര​യ്ക്കും ബ​ന്ധു​ക്ക​ൾ​ക്കും പ​രി​ക്കേ​റ്റ​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​നീ​ഷി​നെ പോ​ലീ​സാ​ണ് ചെ​റു​പു​ഴ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​നീ​ഷി​നേ​യും ഭാ​ര്യ അ​ക്ഷ​ര​യേ​യും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ സു​രേ​ഷ് ബാ​ബു​വും, ഭാ​ര്യ സ​ര​സ​മ്മ​യും ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ചെ​റു​പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.