വന്യജീവി ആക്രമണത്തിൽ പ്രതിഷേധ ദീപം തെളിച്ച് കെസിവൈഎം
1395687
Monday, February 26, 2024 1:39 AM IST
കേളകം: വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളിൽ നടപടി എടുക്കാതെ കണ്ണടച്ചിരിക്കുന്ന ഭരണാധികാരികൾക്കെതിരെ പ്രതിഷേധ ദീപം തെളിയിച്ച് കെസിവൈഎം ചുങ്കക്കുന്ന് മേഖല.
വന്യജീവി ആക്രമണങ്ങളിൽ നിസംഗതരായും കർഷകർക്കെതിരേ കള്ളക്കേസ് എടുക്കുകയും ചെയ്യുന്ന വനം വകുപ്പിന്റെ നടപടി ഇനിയും തുടർന്നാൽ കെസിവൈഎമ്മിന്റെ ഭാഗത്ത് നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് മേഖലാ പ്രസിഡന്റ് വിമൽ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
ചുങ്കക്കുന്ന് ഫൊറോന വികാരി ഫാ. പോൾ കൂട്ടാല, മേഖലാ ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ, ഒറ്റപ്ലാവ് യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് തോമസ്, കേളകം വികാരി ഫാ. കുര്യാക്കോസ് കുന്നത്ത്, രൂപത വൈസ് പ്രസിഡന്റ് ബെറ്റി പുതുപ്പറമ്പിൽ, മേഖലാ വൈസ് പ്രസിഡന്റ് ഷാലറ്റ് കാരക്കാട്ട്, സെക്രട്ടറി മരിയ വലിയവീട്ടിൽ, ജോയിന്റ് സെക്രട്ടറി ജെസ്വിൻ അനുഗ്രഹ, കോ-ഓർഡിനേറ്റർ അനന്യ കളപ്പുരയ്ക്കൽ, ആനിമേറ്റർ സിസ്റ്റർ സൂര്യ ജോസഫ് എസ്കെഡി, മുൻ രൂപത സിൻഡിക്കേറ്റ് അംഗം വിനീഷ് മഠത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.