ഹൈമാസ്റ്റ് ലൈറ്റ് വിഷയം; കുഞ്ഞിമംഗലത്ത് ജനങ്ങൾ ചേരിത്തിരിഞ്ഞ് ഏറ്റുമുട്ടി
1395689
Monday, February 26, 2024 1:40 AM IST
പഴയങ്ങാടി: കുഞ്ഞുമംഗലം മല്ലിയോട്ട് പാലോട്ടു കാവിന് സമീപം ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതു മായി ബന്ധപ്പെട്ട് സംഘർഷം. എം. വിജിൻ എംഎൽഎയുടെ ആസ്ഥിവികസന ഫണ്ടിൽനിന്ന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം. നാട്ടുകാർ ചേരിത്തിരിഞ്ഞാണ് സംഘർഷം ഉണ്ടായത്.
നിലവിൽ ക്ഷേത്രത്തിനു മുന്നിൽ ക്ഷേത്ര കമ്മിറ്റി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഉള്ളതിനാൽ മറ്റൊരു ലൈറ്റ് ആവശ്യമില്ല എന്നാണ് ഒരു വിഭാഗത്തിന്റെ വാദം.
എന്നാൽ, റോഡിന് ഒരു ഭാഗത്തുള്ള ഹൈമാസ്റ്റ് ലൈറ്റിന് പുറമേ മറുഭാഗത്ത് ലൈറ്റ് സ്ഥാപിക്കുന്നതിനെ എന്തിനാണ് എതിർക്കുന്നതെന്നാണ് മറുവിഭാഗത്തിന്റെ ചോദ്യം.
ഒരു ഹൈമാസ്റ്റ് ലൈറ്റ് നിലവിലിരിക്കെ ഇവിടെ മറ്റൊരു ലൈറ്റ് ആവശ്യമില്ലെന്ന് മല്ലിയോട്ട് ക്ഷേത്രം മുഖ്യ രക്ഷാധികാരി ഷിജു മല്ലിയോടൻ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
കയ്യാങ്കളി യുമായതോടെ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി സ്ഥിതി ശാന്തമാക്കി. വീണ്ടും സംഘർഷം ഉണ്ടായതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.