കേരള എൻജിഒ യൂണിയൻ കലാജാഥ തെരുവോരങ്ങളിലേക്ക്
1395692
Monday, February 26, 2024 1:40 AM IST
കണ്ണൂർ: കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ സംഘവേദി സംഘടിപ്പിക്കുന്ന കലാജാഥ "നാം ഇന്ത്യയിലെ ജനങ്ങൾ' ഇന്ന് രാവിലെ 9.30ന് പയ്യന്നൂർ ഗാന്ധി പാർക്കിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് ആദ്യ അവതരണം നടത്തും.
11ന് പരിയാരം മെഡിക്കൽ കോളജ്, വൈകുന്നേരം മൂന്നിന് തളിപ്പറമ്പ് ടൗൺ സ്ക്വയർ, 4.30ന് പാപ്പിനിശേശി, 5.30ന് അഴിക്കോട് വൻകുളത്ത് വയൽ എന്നിവിടങ്ങളിലും കലാജാഥക്ക് സ്വീകരണം നൽകും.
നാളെ രാവിലെ 9.30ന് ശ്രീകണ്ഠപുരം, 11ന് ഇരിട്ടി, വൈകുന്നേരം മൂന്നിന് മട്ടന്നൂർ, അഞ്ചിന് കമ്പിൽ ബസാർ എന്നിവടങ്ങളിലും, 28ന് രാവിലെ 9.30ന് കൂത്തുപറമ്പ, 11ന് തലശേരി, വൈകുന്നേരം മൂന്നിന് ചിറക്കുനി, അഞ്ചിന് കണ്ണൂർ കാൾടെക്സ് എന്നിവടങ്ങളിലും കലാജാഥാ സംഘം പരിപാടികൾ അവതരിപ്പിക്കും.
നാടകം, സംഗീതശില്പം, സ്കിറ്റുകൾ തുടങ്ങിയവ കലാജാഥയിലൂടെ അവതരിപ്പിക്കും. കലാജാഥ അംഗങ്ങളായി എം. നിഷ , സുരേഷ് ബാബു, സുരേഷ് പരിയാരം, മണി മുക്കം, അജേഷ് കാവുമ്പായി, വിനിൽ നാഥ്, കെ. മുരളി, കെ.കെ. അനൂപ്, എം. വിഷ്ണ, ഒ.എം. അനിത മോൾ, എൻ.എം. ചിത്രൻ, ടി. സുജിത്ത്, നിമിഷ തമ്പാൻ, കെ.പി.കെ. അഭിലാഷ് എന്നിവരും ജാഥാ മാനേജരായി എം. അനീഷ് കുമാറുമാണ്. പരിശീലനത്തിന് നേതൃത്വം നൽകിയത് സംഘവേദി കൺവീനർ പി.പി. അജിത്ത് കുമാർ, ജോയിന്റ് കൺവീനർ വി. പവിത്രൻ എന്നിവരുമാണ്.