ചേപ്പറമ്പ് അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ഉദ്ഘാടനം ചെയ്തു
1395696
Monday, February 26, 2024 1:40 AM IST
ചേപ്പറമ്പ്: ആതുര സേവന രംഗത്ത് മറ്റൊരു കാൽവയ്പുമായി ശ്രീകണ്ഠപുരം നഗരസഭയുടെ രണ്ടാമത് അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ചേപ്പറമ്പിൽ നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന നാടിന് സമർപ്പിച്ചു. തികച്ചും സൗജന്യമായിട്ടാണ് സേവനം ഒരുക്കിയിരിക്കുന്നത്. ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ജോസഫീന വർഗീസ്, പി.പി. ചന്ദ്രാംഗദൻ, കെ.സി. ജോസഫ് കൊന്നക്കൽ, കൗൺസിലർമാരായ സിജോ മറ്റപ്പള്ളി, ജെ.കെ. ജോണി, ഷംന ജയരാജ്, നഗരസഭാ സെക്രട്ടറി ഇൻ ചാർജ് പി. മോഹനൻ, ഡോ. ഫർസീന, മുൻ ചെയർമാൻ പി.പി. രാഘവൻ, ചേപ്പറമ്പ് പള്ളി വികാരി ഫാ. ജിനു വടക്കേമുളഞ്ഞനാൽ തുടങ്ങിയവർ പ്രസംഗിച്ചു.