ആലക്കോട് ടൗണിലെ യുവാവിന്റെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു
1395929
Tuesday, February 27, 2024 7:35 AM IST
ആലക്കോട്: ആലക്കോട് ടൗണിൽ വച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അരങ്ങം വട്ടക്കയത്തെ വടക്കേൽ ജോഷി മാത്യു (36)വിനെ സുഹൃത്തായ ആലക്കോട്ടെ മാവോടിയിൽ ജയേഷ് (40) കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ആലക്കോട് സിഐ അനിൽകുമാർ തളിപ്പറമ്പ് കോടതിയിൽ സമർപ്പിച്ചത്.
2023 നവംബർ 13ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ആലക്കോട് ന്യൂ ബസാറിൽ ബസ്സ്റ്റാൻഡിൽ സമീപം വാഹന പാർക്കിംഗ് കേന്ദ്രത്തിലായിരുന്നു കൊലപാതകം നടന്നത്.
സുഹൃത്തുക്കളായ മറ്റു രണ്ടുപേർക്കൊപ്പം ഇവിടെ വച്ച് മദ്യപിക്കുകയായിരുന്ന ജയേഷ് ജോഷിയെ ഇവിടേക്ക് വിളിച്ചുവരുത്തിയശേഷം കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.