നീതി പെയിന്റ്സ് പാടിയോട്ടുചാലിൽ പ്രവർത്തനം തുടങ്ങി
1395932
Tuesday, February 27, 2024 7:35 AM IST
ചെറുപുഴ: പാടിയോട്ടുചാൽ അഗ്രികൾച്ചറിസ്റ്റ് ആൻഡ് ലേബർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തനം ആരംഭിച്ച നീതി പെയിന്റ്സ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് കെ.എം. കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു.
മുതിർന്ന സഹകാരികളായ കെ. കുഞ്ഞികൃഷ്ണൻ നായർ, വി. കൃഷ്ണൻ, ടി.വി. കുഞ്ഞമ്പു നായർ, വി. കുഞ്ഞിരാമൻ, ഇബ്രാഹിം പൂമംഗലം, കെ. കുഞ്ഞിരാമൻ എന്നിവരെ പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഉണ്ണികൃഷ്ണൻ പൊന്നാടയണിയിച്ച് ആദരിച്ചു.
കണ്ണൂർ അസിസ്റ്റന്റ് രജിസ്ട്രാർ പ്ലാനിംഗ് കെ.വി. നന്ദകുമാർ ആദ്യവില്പന നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ സി.കെ. രമേശൻ കംപ്യൂട്ടർ സ്വിച്ച്ഓൺ ചെയ്തു. പെരിങ്ങോം യൂണിറ്റ് ഇൻസ്പെക്ടർ കെ. അജിത, പഞ്ചായത്തംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. പെയിന്റുകൾ 15 ശതമാനം വിലക്കുറവിൽ നീതി പെയിന്റിൽ നിന്ന് ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.