ഷുഹൈബ് അനുസ്മരണ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തി
1395933
Tuesday, February 27, 2024 7:35 AM IST
ശ്രീകണ്ഠപുരം: യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷുഹൈബ് അനുസ്മരണ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ നെല്ലിക്കാംപൊയിൽ എൻവൈസി ജേതാക്കളായി.
പൊടിക്കളം ഇന്ദിര എഫ്സി രണ്ടാം സ്ഥാനം നേടി. ഒന്നാം സ്ഥാനത്തിന് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൻ ജെ. ഓടക്കൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 10,000 രൂപ കാഷ് പ്രൈസും രണ്ടാം സ്ഥാനത്തിന് പി.ജെ. ആന്റണി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 7,007 രൂപ കാഷ് പ്രൈസും നൽകി.
ശ്രീകണ്ഠപുരം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിമിഷ വിപിൻദാസ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് പ്രിൻസ് പുഷ്പക്കുന്നേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട് മുഖ്യാതിഥിയായിരുന്നു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനും കാഷ് പ്രൈസ് വിതരണം ശ്രീകണ്ഠപുരം മേരിഗിരി സ്കൂൾ മാനേജർ ബ്രദർ ബിജുവും നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ മുഖ്യാഥിതിയായിരുന്നു.
യൂത്ത് കോൺഗ്രസ് നേതാക്കളായ ആൽബിൻ അറയ്ക്കൽ, ഷിജു കാവുമ്പായി, രഞ്ജി അറബി, ജോബിൻ ജോസ്, അബിൻ വടക്കേക്കര, ഷോബിൻ തോമസ്, ജോജോ പാലക്കുഴി, ജയൻ നിടിയേങ്ങ, ടി.പി. അഷ്റഫ്, ജസ്റ്റിസൺ ചാണ്ടികൊല്ലി, ലിജോ കുന്നേൽ, മേഴ്സി ബൈജു, എൻ.ജെ. സ്റ്റീഫൻ, പി.പി. ജസിൽ, അസ്മീർ, ജോസ്മോൻ കുഴിവേലിൽ, വിനു ജോർജ് തുടങ്ങിയവർ നേതൃത്വം നല്കി.