എടക്കോം ക്രൈസ്റ്റ് നഗർ സ്കൂളിന് ഓപ്പൺ ഓഡിറ്റോറിയം
1395934
Tuesday, February 27, 2024 7:35 AM IST
എടക്കോം: എടക്കോം ക്രൈസ്റ്റ് നഗർ സ്കൂളിൽ പൊതുജനപങ്കാളിത്തത്തോടെ നിർമിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം ഷീജ കൈപ്രത്ത് നിർവഹിച്ചു.
കുട്ടികൾക്കുള്ള ലൈബ്രറി വിപുലീകരണം, കായിക പരിശീലനം, പൊതുവിജ്ഞാനപാഠ്യപദ്ധതി, പരസ്പര സഹായ നിധി, ജൈവ പച്ചക്കറിത്തോട്ടം, കുട്ടിപ്പൂന്തോട്ടം വ്യത്യസ്തങ്ങളായ നിരവധി പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൽ നടക്കുന്നത്.
എടക്കോം ഇടവകയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം സ്കൂൾ മാനേജർ ഫാ. ജോസഫ് പൗവ്വത്തിലിന്റേയും മുഖ്യാധ്യാപിക ഇ.ടി. സാലി, പിടിഎ പ്രസിഡന്റ് ജോസ് കുട്ടി എടക്കോം എന്നിവരുടെയും നേതൃത്വത്തിൽ മലയോര മേഖലയിൽ മികച്ച പഠന-പഠനേതര പ്രവർത്തനങ്ങളാണ് കാഴ്ച വയ്ക്കുന്നത്.
ഇതിനുള്ള അംഗീകാരമായി തലശേരി അതിരൂപത വിദ്യാഭ്യാസ കോർപറേറ്റ് ഏജൻസിയുടെ രൂപതയിലെ ഏറ്റവും മികച്ച പിടിഎയ്ക്കുള്ള അവാർഡും ഈ വിദ്യാലയത്തെ തേടിയെത്തി.