രാജിവച്ച ലീഗ് വാര്‍ഡ് മെംബർക്ക് മര്‍ദനം: ലീഗ് പ്രവര്‍ത്തകനെതിരേ കേസ്
1395944
Tuesday, February 27, 2024 7:36 AM IST
പയ്യന്നൂര്‍: രാജിവച്ച ലീഗ് വാര്‍ഡ് മെംബര്‍ക്ക് പള്ളിപ്പറമ്പില്‍ മര്‍ദനമേറ്റ സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. രാമന്തളി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പാലക്കോട് സെന്‍ട്രലിലെ മുന്‍ അംഗം കെ.സി. മുസ്തഫയുടെ പരാതിയിൽ പാലക്കോട്ടെ മുസ്ലിംലീഗ് പ്രവര്ത്തകന് എം.ടി.പി. അഷ്റഫിനെതിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെ പാലക്കോട് ജുമാ മസ്ജിദ് ഗ്രൗണ്ടിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി മുഖത്തടിച്ചും കല്ലുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചും വീട്ടില്‍ത്തന്നെ കിടക്കുന്ന തരത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് പോലീസ് കേസെടുത്തത്.