കാപ്പ ചുമത്തി ജയിലിൽ അടച്ചു
1395948
Tuesday, February 27, 2024 7:47 AM IST
ഇരിട്ടി : നിരവധി മോഷണ കേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. തന്തോട് അലപ്ര സ്വദേശി കൊയിലേരി പി. അജിത്ത് ( 30) നെയാണ് ജയിലിലാക്കിയത്.
താമരശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഹൈവേയിൽ നടന്ന കവർച്ചാ കേസിൽ പ്രതിയായി കണ്ണൂർ ജില്ലാ ജയിയിൽ റിമാൻഡിൽ കഴിഞ്ഞു വരുന്നതിനിടെയാണ് കാപ്പ ചുമത്തി സെൻട്രൽ ജയിലേക്ക് ആക്കിയത്. കണ്ണൂർ വയനാട് ജില്ലകളിലെ നിരവധി മോഷണ കേസുകളിലും അടികേസുകളിലും പ്രതിയാണ്.