പോക്സോ കേസ് പ്രതി പിടിയിൽ
1395949
Tuesday, February 27, 2024 7:47 AM IST
കണ്ണൂർ: പോക്സോ കേസിലെ പ്രതിയെ മൂന്നുമാസത്തിന് ശേഷം ബംഗളൂരൂവിൽനിന്ന് പിടികൂടി. ആറ്റടപ്പയിലെ ക്വാർട്ടേഴ്സിൽ വച്ച് മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മാവിലായിയിലെ സാൻലിത്ത് (29) ആണ് എടക്കാട് പോലീസിന്റെ പിടിയിലായത്. മൂന്ന് മാസം മുന്പാണ് കേസിനാസ്പദമായ സംഭവം.
സംഭവത്തിന് ശേഷം മുങ്ങിയ പ്രതിയെ മൊബൈൽ പിൻതുടർന്നാണ് ഇന്നലെ ഉച്ചയോടെ ബംഗളൂരു ടൗണിൽ നിന്നും പിടിയിലായത്. ഇന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.