മുഴപ്പിലങ്ങാട് - മാഹി ബൈപാസ്: ടോൾ പ്ലാസയിൽ വൈദ്യുതീകരണം ആരംഭിച്ചു
1395951
Tuesday, February 27, 2024 7:47 AM IST
മാഹി: മുഴപ്പിലങ്ങാട് - മാഹി ബൈപാസിലെ കൊളശേരിയിൽ സ്ഥാപിക്കുന്ന ടോൾ പ്ലാസയിൽ കെഎസ്ഇബിയുടെ വൈദ്യുതീകരണ പ്രവൃത്തി ആരംഭിച്ചു. ഇതിനായി പാതയുടെ കീഴ്ഭാഗത്താണ് ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തിയാണ് നടത്തുന്നത്. ഇലക്ട്രോണിക് സംവിധാനമുള്ള ഗെയിറ്റുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
താത്ക്കാലികാടിസ്ഥാനത്തിലാണ് ടോൾ പ്ലാസ സ്ഥാപിക്കുന്നത്. തിരുവനന്തപുരം - കാസർഗോഡ് ആറുവരി ദേശീയപാത യാഥാർഥ്യമാകുമ്പോൾ ഈ ടോൾ പ്ലാസ പ്രവർത്തനം അവസാനിപ്പിക്കും.
പാത കടന്നു പോകുന്ന ഓരോ പഞ്ചായത്തിലും ട്രാൻസ്ഫോർമർ സ്ഥാപിച്ച് വൈദ്യുതീകരണം നടത്തും. ബൈപാസിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുവാൻ ദേശീയ പാത അഥോറിട്ടി ഇതു വരേയും ടെൻഡർ നൽകിയിട്ടില്ല.