ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി മോ​ഷ​ണ ശ്ര​മം; അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
Wednesday, February 28, 2024 1:34 AM IST
മു​ണ്ട​യാം​പ​റ​മ്പ്: ക​ണ്ണി​ൽ മു​ള​ക് പൊ​ടി വി​ത​റി വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ലെ സ്വ​ർ​ണ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​യ​ൽ​വാ​സി​യാ​യ നാ​ട്ടേ​ൽ സ്വ​ദേ​ശി കെ.​എം. അ​നീ​ഷ് (35) മു​ണ്ടാ​ക്ക​ലി​നെ ക​രി​ക്കോ​ട്ട​ക​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. പ്ര​തി​യു​ടെ അ​യ​ൽ​വാ​സി​യാ​യ മു​ണ്ട​യാം​പ​റ​മ്പി​ന​ടു​ത്ത് ന​ട്ടേ​ൽ സ്വ​ദേ​ശി​നി താ​ഴെ​പ്പ​ള്ളി അം​ബി​ക (70) ടെ ​ക​ണ്ണി​ൽ മു​ള​കു​പൊ​ടി വി​ത​റി​യ​ശേ​ഷം സ്വ​ർ​ണ​മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ക്കു​കയായി​രു​ന്നു. വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലെ​ന്ന് അ​റി​ഞ്ഞ പ്ര​തി ആ​ദ്യം​ത​ന്നെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​ത ക​ണ​ക്ഷ​ൻ വിഛേ​ദി​ച്ച ശേ​ഷ​മാ​ണ് വീ​ടി​ന്‍റെ ക​ത​കി​ൽ ത​ട്ടി​യ​ത്. ശ​ബ്ദം കേ​ട്ട് വെ​ളി​യി​ലേ​ക്ക് വ​ന്ന അം​ബി​ക​യു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി തൂ​ക്കി​യ ശേ​ഷം ആ​യി​രു​ന്നു മോ​ക്ഷ​ണ ശ്ര​മം.

ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പ്ര​തി ഓ​ടി​ര​ക്ഷ​പെ​ടു​ക ആ​യി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ച് അം​ബി​ക ന​ൽ​കി​യ സൂ​ച​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​ത്. തി​ങ്ക​ള​ഴ്ച വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. സി ഐ സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ് ഐ ​റാം കു​മാ​ർ ,എ ​എ​സ് ഐ ​മാ​രാ​യ രാ​ജു ഏ​ബ്രാ​ഹം , പ്ര​ശാ​ന്ത് എ​ന്നി​വ​ർ അം​ഗ​ങ്ങ​ൾ ആ​യി​രു​ന്നു.