ഡി.കെ. ശിവകുമാറിന്റെ റോഡ് ഷോ ഇന്ന്
1416720
Tuesday, April 16, 2024 7:15 AM IST
ഇരിട്ടി: കണ്ണൂർ പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും, കെ. സുധാകരനും ചേർന്ന് നയിക്കുന്ന റോഡ് ഷോ ഇന്ന് ഉച്ചയ്ക്ക് 1.30ന് മട്ടന്നൂരിൽ നിന്നാരംഭിക്കും.
തലശേരി റോഡിൽ കനാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റോഡ് ഷോ 2.30 ന് ഇരിട്ടി പഴയ ബസ്റ്റാൻഡ് പരിസരത്ത് സമാപിക്കും.