യുഡിഎഫ് ദളിത് സംഘടനകളുടെ വാഹന പ്രചാരണ ജാഥ നാളെ മുതൽ
1416724
Tuesday, April 16, 2024 7:15 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂർ നിയോജകമണ്ഡലം യുഡിഎഫ് -ദളിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ കെ .സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നാളെ മുതൽ 18 വരെ ഉളിക്കലിൽ നിന്നും ഉദയഗിരിയിലേക്ക് വാഹന പ്രചാരണ ജാഥ നടത്തും.
ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ബാബുരാജൻ നയിക്കുന്ന ജാഥ നാളെ രാവിലെ ഒൻപതിന് ഉളിക്കൽ കതുവാപ്പറമ്പിൽ സജീവ് ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും.
വൈകുന്നേരം 6.30 ന് ശ്രീകണ്ഠപുരം നെല്ലിക്കുന്നിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ ആദ്യ ദിവസത്തെ പര്യടന സമാപനം ഉദ്ഘാടനം ചെയ്യും. 18 ന് രാവിലെത്തെ പര്യടനം 9.30 ന് ഉദയഗിരി മുതുശേരിയിൽ യുഡിഎഫ് ചെയർമാൻ ടി.എൻ. എ. ഖാദർ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നടുവിൽ മാന്പള്ളത്ത് ഡിസിസി സെക്രട്ടറി ബേബി ഓടംപള്ളി സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്ന് നേതാക്കളായ ബാബുരാജൻ ശ്രീകണ്ഠപുരം, രാജീവൻ ചുഴലി, കെ.സി. പദ്മനാഭൻ, കെ. ശിവദാസൻ, എം.കെ.രാജൻ എന്നിവർ അറിയിച്ചു.