പെ​രി​ഞ്ചേ​രി വ​യ​ലി​ൽ നാല് ഏ​ക്ക​ർ ക​ത്തിന​ശി​ച്ചു
Tuesday, April 16, 2024 7:15 AM IST
മ​ട്ട​ന്നൂ​ർ: പെ​രി​ഞ്ചേ​രി വ​യ​ലി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നാ​ല് ഏ​ക്ക​ർ ക​ത്തിന​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വ​യ​ലി​ലെ ഉ​ണ​ങ്ങി​യ പു​ല്ലി​ന് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട്ട​ന്നൂ​ർ, കൂ​ത്തു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ​യ​ണ​ച്ച​ത്.​അ​ഗ്നി ശ​മ​ന സേ​ന​യു​ടെ വാ​ഹ​നം എ​ത്തി​പ്പെ​ടാ​ത്ത സ്ഥ​ല​ത്ത് ബ​ക്ക​റ്റി​ലും മ​റ്റും വെ​ള്ള​മെ​ത്തി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്.