പോക്സോ കേസിൽ പ്രതിക്ക് മൂന്നു വർഷം തടവ്
1416734
Tuesday, April 16, 2024 7:29 AM IST
മട്ടന്നൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഉപദ്രവിച്ച കേസിൽ പ്രതിയെ മൂന്നു വർഷം തടവിനും 25,000 രൂപ പിഴയടയ്ക്കാനും മട്ടന്നൂർ പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. മട്ടന്നൂർ കയനിയിലെ എ.ടി. മൂസ(66)യെയാണ് പോക്സോ കോടതി ജഡ്ജി അനിറ്റ് ജോസഫ് ശിക്ഷിച്ചത്.
20000 രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകണം. കഴിഞ്ഞ വർഷം മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ എസ്ഐ യു.കെ. ജിതിനാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.