മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ
1416972
Wednesday, April 17, 2024 10:08 PM IST
കണ്ണൂർ: കണ്ണൂർ എൻഎസ് ടാക്കിസിന് സമീപത്തെ വീട്ടിൽ ഹോം നഴ്സായി എത്തിയ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ. കുടക് മടിക്കേരി സ്വദേശി പെമ്മൺടാ എസ്.വല്ലിപ്പ(54)യെയാണ് ഇന്നലെ പുലർച്ചെ വീടിന് മുൻവശത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 13നാണ് പെമ്മൺടാ ഹോം നഴ്സായി വീട്ടിലെത്തിയത്.
ചൊവ്വാഴ്ച രാത്രി പെമ്മൺടാ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയിരുന്നു. തുടർന്ന് പോലീസ് മടങ്ങി പോയ ശേഷമാണ് പെമ്മൺടാ മരത്തിൽ തൂങ്ങിമരിച്ചത്.
മൃതദേഹം ടൗൺ പോലീസ് ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മടിക്കേരിയിലെ സോമയ്യ- കമല ദമ്പതികളുടെ മകനാണ്. ഭാര്യ:ജ്യോതി. മക്കൾ:സുധി, അഭിഷേക്.