ഇരിട്ടി-മട്ടന്നൂർ റോഡിലെ ഗർത്തം; അറ്റകുറ്റപണി ആരംഭിച്ചു
1417328
Friday, April 19, 2024 1:48 AM IST
ഇരിട്ടി: ഇരിട്ടി-മട്ടന്നൂർ റൂട്ടിൽ പുന്നാട് കുളത്തിനു സമീപം കണ്ടെത്തിയ റോഡിലെ വലിയ ഗർത്തത്തിൽ പൊതുമരാമത്ത് അധികൃതർ അറ്റകുറ്റപണികൾ ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് വലിയ ഗർത്തം രൂപപ്പെട്ടത്. ഇതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നാട്ടുകാർ ഇവിടെ മുന്നറിയിപ്പ് സംവിധാനങ്ങളും ഒരുക്കിയിരുന്നു. പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഗർത്തം നികത്താനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
ഗർത്തം രൂപപ്പെട്ട സ്ഥലത്തെ മണ്ണ് നീക്കം ചെയ്തശേഷം വീണ്ടും ഗർത്തം രൂപപ്പെടാത്തവിധം നികത്തി ടാറിംഗ് പ്രവൃത്തി നടത്തുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.