യാത്രയയപ്പ് സംഘടിപ്പിച്ചു
1417329
Friday, April 19, 2024 1:48 AM IST
ഉളിക്കൽ: നാൽപ്പത്തിയാറു വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം പരിക്കളം അങ്കണവാടി സെന്ററിലെ വർക്കർ സർവീസിൽ നിന്ന് വിരമിക്കുന്ന രമണി ടീച്ചർക്ക് പരിക്കളം പൗരാവലി യാത്രയയപ്പ് നൽകി.
യാത്രയയപ്പ് യോഗം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. അങ്കണവാടി അങ്കണത്തിൽ നടന്ന ചടങ്ങിൽ വാർഡംഗം കോയാടൻ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എഴൂർ വാർഡംഗം ഷൈമ ഷാജു, അങ്കണവാടി സൂപ്പർവൈസർ പ്രഭാവതി, പരിക്കളം ശാരദാവിലാസം എയുപി സ്കൂൾ മുഖ്യാധ്യാപകൻ സുരേഷ് കുമാർ, ഉളിക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് സിസിലി ബേബി, കോടാപറമ്പ് കൈരളി ക്ലബ് പ്രസിഡന്റ് സി. വിനോദ് കുമാർ, വെൽഫെയർ കമ്മിറ്റിയംഗം ദിനേശൻ, അങ്കണവാടി ഹെൽപ്പർ കൃഷ്ണകുമാരി, വെൽഫെയർ കമ്മിറ്റി അംഗങ്ങളായ ഇ.കെ. ബാലകൃഷ്ണൻ, രമണി എന്നിവർ പ്രസംഗിച്ചു.
പരിക്കളം ശാരദാവിലാസം എയുപി സ്കൂൾ മുൻ അധ്യാപകരായ ഗോവിന്ദൻ, നിർമല എന്നിവരെ ആദരിച്ചു.