റവ. ഡോ. റോയി ഏബ്രഹാം പഴയപറമ്പിൽ അമൽജ്യോതി കോളജ് ഡയറക്ടർ-അഡ്മിനിസ്ട്രേഷൻ
1417335
Friday, April 19, 2024 1:48 AM IST
കാഞ്ഞിരപ്പള്ളി: അമൽജ്യോതി എൻജിനിയറിംഗ് കോളജിന്റെ ഡയറക്ടർ-അഡ്മിനിസ്ട്രേഷൻ ആയി റവ. ഡോ. റോയി ഏബ്രഹാം പഴയപറമ്പിൽ നിയമിതനായി.
വിദ്യാഭ്യാസ വിചക്ഷണൻ, അധ്യാപകൻ എന്നീ നിലകളിൽ ഏറെ അനുഭവസമ്പത്ത് നേടിയിട്ടുള്ള അദ്ദേഹം ഇന്ത്യയിലെയും അമേരിക്കയിലെയും പ്രശസ്തമായ സർവകലാശാലകളിൽനിന്ന് എംബിഎ, എംഎസ്, പിഎച്ച്ഡി ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കുട്ടിക്കാനം മരിയൻ കോളജിന്റെ പ്രിൻസിപ്പലായി എട്ട് വർഷം സേവനമനുഷ്ഠിച്ചു. കോളജിനെ ഓട്ടോണമസ് പദവിയിൽ എത്തിക്കുന്നതോടൊപ്പം നാക് അക്രഡിറ്റേഷൻ, എ പ്ലസ് പ്ലസ് നേടിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
സമീപവർഷങ്ങളിൽ അദ്ദേഹം ബംഗളൂരുവിലെ പ്രശസ്ത മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ആയ എക്സ്ഐഎംഇയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു.