യൂത്ത് കോൺഗ്രസ് രാപ്പകൽ സമരം തുടങ്ങി
1424721
Saturday, May 25, 2024 1:32 AM IST
ഉളിക്കൽ: വർധിച്ചുവരുന്ന വന്യജീവി ശല്യത്തിനെതിരേ യാതൊരു പ്രതിരോധ നടപടിയും സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിൽ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉളിക്കലിൽ 24 മണിക്കൂർ രാപ്പകൽ സമരം തുടങ്ങി. കെപിസിസി മെംബർ പി.സി. ഷാജി ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് പ്രിൻസ് പി. ജോർജ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ജോജി വർഗീസ് മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട്, യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അബിൻ വടക്കേകര, കോൺഗ്രസ് ഉളിക്കൽ മണ്ഡലം പ്രസിഡന്റ് ടോമി മൂക്കനോലി, നുച്യാട് മണ്ഡലം പ്രസിഡന്റ് കുര്യാക്കോസ് മണിപ്പാടത്ത്, മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിസമ്മ ബാബു, ഉളിക്കൽ മണ്ഡലം പ്രസിഡന്റ് പ്രസന്ന ദാസ്, പയ്യാവൂർ മണ്ഡലം പ്രസിഡന്റ് സിന്ധു ബെന്നി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ഭാരവാഹികളായ ആൽബിൻ അറയ്ക്കൽ, രഞ്ജി, ജോബി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോജോ പാലാക്കുഴി, ജസീൽ, ജോസ്മോൻ എന്നിവർ പ്രസംഗിച്ചു.