കേന്ദ്ര ബജറ്റ്: പ്രതീക്ഷയ്ക്ക് മങ്ങലേറ്റ് വ്യാപാരികളും വ്യവസായികളും
1438614
Wednesday, July 24, 2024 1:43 AM IST
കണ്ണൂർ: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് ആശാവഹമല്ലെന്നു ചേംബർ അഭിപ്രായപ്പെട്ടു. വടക്കേ ഇന്ത്യക്ക് ഗുണം കിട്ടുന്ന പ്രത്യേകിച്ച് രണ്ട് സംസ്ഥാനങ്ങൾക്ക് നേട്ടം കൈവരിക്കാനാവുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി ഇന്നലെ പാർലമെൻറിൽ അവതരിപ്പിച്ചതെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.ദക്ഷിണ ഇന്ത്യക്ക് കാര്യമാത്ര പ്രസക്തമായ ഒരു നേട്ടവും ഈ ബജറ്റിൽ കാണാനില്ല. സംസ്ഥാന സർക്കാരിനെ പാടെ ഉപേക്ഷിച്ചത് ആശാസ്യകരമെല്ല.
മുദ്ര ലോൺ 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കിയത് സംരഭകർക്ക് പ്രചോദനമാകും. വിദ്യാഭ്യാസ ലോൺ 10 ലക്ഷം രൂപയാക്കിയതും ആശ്വാസകരമാണ്. എംഎസ്എംഇ യുടെ വികസനത്തിനായി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം കൊണ്ടു വന്നത് പ്രത്യാശ നൽകുന്നതാണെന്നും ചേംബർ അറിയിച്ചു.
കർഷകരെ സഹായിക്കാൻ കാര്യമായ ഒരു നടപടിയും എടുത്തതായി കാണുന്നില്ല. നാണ്യ വിളകൾക്ക് വില വർധിപ്പിക്കുകയോ, കടബാധ്യതകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്യാത്തത് നീതികരിക്കാനാവില്ലെന്നും ചേംബർ പ്രതികരിച്ചു.