പയ്യന്നൂർ: വീട്ടിൽ നിരീക്ഷണ കാമറ സ്ഥാപിച്ച വിരോധത്തിൽ മർദിച്ചുവെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു. രാമന്തളി കക്കമ്പാറയിലെ പി. സനീഷിന്റെ പരാതിയിലാണ് അയൽവാസികളായ അയ്യപ്പൻ, ലതിക എന്നിവർക്കെതിരേ കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. നടന്നു പോകുകയായിരുന്ന പരാതിക്കാരനെ തടഞ്ഞു നിർത്തി ഇരുമ്പുവടി കൊണ്ട് കഴുത്തിനടിച്ച് പരിക്കേൽപ്പിക്കുകയും മുളകു വെള്ളമൊഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അശ്ലീലഭാഷയിൽ ചീത്തവിളിച്ചുമെന്നുമാണ് പരാതി. അനധികൃത മദ്യവില്പന ചോദ്യം ചെയ്ത വിരോധത്തിലും പ്രതികളുടെ വീടിന്റെ മുന്നിലെ വഴിയിലൂടെ നടക്കുന്നതിന്റെയും പരാതിക്കാരന്റെ വീട്ടിൽ നിരീക്ഷണ കാമറ സ്ഥാപിച്ചതിന്റെയും വിരോധമാണ് അക്രമത്തിന് കാരണമെന്നും പരാതിയിലുണ്ട്.