ഇരിട്ടി: കോളിക്കടവിലെ കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂവക്കുന്നിലെ സഹോദരങ്ങൾക്ക് നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
അപകടാവസ്ഥയിലുള്ള ഷെഡ്ഡിൽ താമസിച്ച സഹോദരങ്ങൾക്കാണു കോൺഗ്രസ് പ്രവർത്തകരുടെ കരുതലിൽ വീടായത്. 7.5 ലക്ഷം രൂപ ചെലവിൽ 650 ചതുരശ്ര അടിയിൽ രണ്ടു കിടപ്പുമുറികൾ, അടുക്കള, ഹാൾ എന്നിവയുള്ള വയറിംഗും പ്ലംബിംഗും പൂർത്തിയാക്കിയ വീടാണ് നിർമിച്ചു നൽകിയത്.
നാലര ലക്ഷം പണമായും പിരിച്ചെടുത്തും മൂന്നു ലക്ഷം രൂപയുടെ സാധനങ്ങൾ പ്രവർത്തകരിൽ നിന്ന് ശേഖരിച്ചുമാണ് വീട് യാഥാർഥ്യമാക്കിയത്.
താക്കോൽദാന ചടങ്ങിന് വീടുനിർമാണ കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം ചന്ദ്രൻ തില്ലങ്കേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കണ്ണൂർ സർവകലാശാലാ സെനറ്റ് അംഗം ഡോ. എം.ജെ. മാത്യു, റയിസ് കണിയാറക്കൽ, കെ. ബാലകൃഷ്ണൻ, യുഡിഎഫ് പായം മണ്ഡലം ചെയർമാൻ മട്ടിണി വിജയൻ, ഡിസിസി അംഗം പി.സി. പോക്കർ, മഹിളാ കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് പ്രസിഡന്റ് മിനി പ്രസാദ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപ്പറമ്പിൽ, പായം പഞ്ചായത്ത് അംഗം ഷൈജൻ ജേക്കബ്, സെബാസ്റ്റ്യൻ തുണ്ടത്തിൽ, നിവിൽ മാനുവൽ, ത്രേസ്യാമ്മ കുര്യാക്കോസ്, സുനിൽ കുര്യൻ, എം.ഭാസ്കരൻ, പ്രകാശ് തൈപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.