സ്വകാര്യ ബസ് ടാക്സിയിലിടിച്ച് നാലുപേർക്ക് പരിക്കേറ്റു
1458120
Tuesday, October 1, 2024 8:05 AM IST
കൂത്തുപറമ്പ്: കോട്ടയംപൊയിൽ പഞ്ചായത്ത് ഓഫീസിനു സമീപം സ്വകാര്യ ബസ് കോൾ ടാക്സിയിലിടിച്ച് സ്കൂൾ കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. കോട്ടയംപൊയിലിൽ പഞ്ചായത്ത് ഓഫീസിന് പരിസരത്ത് നിന്നും യു ടേൺ എടുത്ത് വരികയായിരുന്ന കോൾ ടാക്സിയിൽ ഇരിട്ടിയിൽ നിന്നും വരികയായിരുന്ന ബസിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.
ഇടിയുടെ ആഘാതത്തിൽ കാൾടാക്സി മറിഞ്ഞു. അപകടത്തിൽ രണ്ടു വിദ്യാർഥിക്കും ഒരു അധ്യാപികയ്ക്കും കാൾ ടാക്സി ഡ്രൈവർക്കുമാണ് നിസാര പരിക്കേറ്റത്. കുന്നിനുമീത്തൽ എൽപി സ്കൂളിലെ വിദ്യാർഥികളുമായി പോകുന്ന കോൾ ടാക്സിയിലാണ് ബസിച്ചത്. പരിക്കേറ്റവരെ തലശേരി, കൂത്തുപറമ്പ് ഗവ. ആശുപത്രികളിൽ പ്രവേശിപ്പിച്ചു.