നടനവിസ്മയമായി അജിന
1458900
Friday, October 4, 2024 6:28 AM IST
കണ്ണൂർ: മോഹിനിയാട്ടത്തിൽ ആറാം വർഷവും നടന വിസ്മയം തീർത്ത് അജിന രാജ്. പള്ളിക്കുന്ന് പ്രതീക്ഷ ഭവൻ സ്പെഷൽ സ്കൂളിൽ സെക്കൻഡറി തലത്തിലാണ് പഠനം. മോഹിനിയാട്ടത്തിൽ ആറ് വർഷം തുടർച്ചയായി മത്സരിച്ചിട്ടുണ്ടെങ്കിലും നാല് തവണ എ ഗ്രേഡ് നേടി.
നൃത്തത്തിൽ കഴിവ് തെളിയിച്ച അജിന ടെലിവിഷൻ പരിപാടികളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയയാണ്. തിരുവനന്തപുരത്ത് ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽനിന്നും ഒരു വർഷം പരിശീലനം നേടിയിട്ടുണ്ട്.
കലാഭവൻ മണിയുടെ പേരിലുള്ള പ്രതിഭാ പുരസ്കാരവും സാമൂഹിക നീതി വകുപ്പിന്റെ ടാലന്റ് സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്. കുച്ചുപ്പിടി, ഭരതനാട്യം എന്നീ ഇനങ്ങളും അഭ്യസിക്കുന്നുണ്ട്. ദുബായിൽ പോകണമെന്നാണ് അജിനയുടെ ഏറ്റവും വലിയ ആഗ്രഹം.പാപ്പിനിശേരി വെസ്റ്റ് സ്വദേശിയാണ്. രാജന്റെയും പ്രസന്നയുടേയും മകളാണ്.