ആലക്കോട്- കാപ്പിമല റോഡ് നിർമാണം വേഗത്തിലാക്കണം: സിപിഎം
1460622
Friday, October 11, 2024 7:49 AM IST
ആലക്കോട്: മലയോര മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കാപ്പിമല വെള്ളച്ചാട്ടം, പൈതൽമല മേഖലയെ ആലക്കോടുമായി ബന്ധിപ്പിക്കുന്ന ആലക്കോട് -കാപ്പിമല റോഡ് കിഫ്ബി ഏറ്റെടുത്ത് ഭരണാനുമതി ലഭിച്ച സാഹചര്യത്തിൽ നിർമാണ പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കണമെന്ന് സിപിഎം ആലക്കോട് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
നെല്ലിപ്പാറയിൽ നടന്ന സമ്മേളന്റം ജില്ലാ കമ്മിറ്റിയംഗം പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ശോഭന ചന്ദ്രൻ, കെ.എസ്. ശ്യാമേഷ്, സാജൻ കെ. ജോസഫ്, പി. വി.ബാബുരാജ്,കെ.പി.സാബു,കെ.വി.ദീപേഷ്, വി.പി. ഗോവിന്ദൻ, സി.എൻ. ഷൈൻകുമാർ, വി.വി.റീത്ത, കെ.ബി.ചന്ദ്രൻ , പി. ഡി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറിയായി പി.ഡി.രാധാകൃഷ്ണനെ തെരഞ്ഞെടുത്തു.