കേരള കോൺഗ്രസ്-എം ജന്മദിനാഘോഷം
1460624
Friday, October 11, 2024 7:49 AM IST
ആലക്കോട്: കേരള കോൺഗ്രസ്-എം ആലക്കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർട്ടിയുടെ അറുപതാമത് ജന്മദിനാഘോഷ പരിപാടികൾ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സജി കുറ്റ്യാനിമറ്റം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ വാർഡുകളിൽ പതാക ഉയർത്തി. മുതിർന്ന ആദ്യകാല നേതാക്കളുടെയും പ്രവർത്തകരുടെയും ഭവനങ്ങൾ സന്ദർശിച്ചു.
ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബിജു പുതുക്കള്ളിൽ, മണ്ഡലം പ്രസിഡന്റ് ജെയിംസ് ഇമ്മാനുവൽ, സിബി പന്തപ്പാട്ട്, ചാക്കോച്ചൻ നിരപ്പേൽ, സണ്ണി മറ്റത്തിൽ, ജോയി തെക്കേമല, റോയി അഴിമുഖം, അരുൾ ജോസഫ്, തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.