യുവാവ് ഹോട്ടൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു
1460645
Friday, October 11, 2024 10:01 PM IST
കണ്ണൂർ: രക്ഷിതാക്കളുമൊത്ത് ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്ന യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു.
എറണാകുളം സ്വദേശി ആദിത്യനാണ്(26) ഹോട്ടലിന്റെ നാലാം നിലയിൽനിന്ന് വീണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.25 ഓടെ താവക്കരയിലെ മലബാർ റസിഡൻസിയിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് ആദിത്യനും അച്ഛൻ അജിത്കുമാറും അമ്മയും ഹോട്ടലിൽ മുറിയെടുത്തത്. രാത്രിയിലെ ട്രെയിനിന് എറണാകുളത്തേക്ക് തിരിച്ച് പോകാനിരിക്കെയാണ് അപകടം. ഹോട്ടലിലെ നാലാം നിലയിലെ കൈവരിയിൽ ഇരിക്കുമ്പോൾ അബദ്ധത്തിൽ താഴെവീണതാവാമെന്നാണ് പോലീസ് പറയുന്നത്.