മട്ടന്നൂരിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് കുട്ടിയടക്കം മൂന്നുപേർക്കു പരിക്ക്
1513591
Thursday, February 13, 2025 1:15 AM IST
മട്ടന്നൂർ: വെള്ളിയാംപറമ്പ് റോഡിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കുട്ടി ഉൾപ്പെടെ മൂന്നു പേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വെള്ളിയാംപറമ്പ് റോഡിൽ യൂണിവേഴ്സൽ കോളജിന് മുന്നിലായിരുന്നു അപകടം.
മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിക്കൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കുറ്റ്യാട്ടൂരിൽ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവർക്കും യാത്രിക്കാരായ കുട്ടിയടക്കം രണ്ടു പേർക്കുമാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻ ഭാഗത്തെ ക്യാമ്പിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗമാണ് കമ്പി മുറിച്ചു മാറ്റി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.