യുപി സ്വദേശി ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ
1577168
Saturday, July 19, 2025 10:08 PM IST
തളിപ്പറമ്പ്: ഉത്തർപ്രദേശ് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിയെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫത്തേപ്പൂർ കജ്വ സാലാവാൻ സ്വദേശി സുർജിപാലിനെയാണ് (43) തളിപ്പറമ്പ് ബദരിയ നഗറിലെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സുർജിപാൽ വെള്ളിയാഴ്ച രാവിലെ ജോലിക്കു പോയിരുന്നു. ഇടയ്ക്ക് ക്ഷീണം തോന്നുന്നതായി പറഞ്ഞ് ക്വാർട്ടേഴ്സിലേക്കു മടങ്ങി.
ഉച്ചയോടെ കൂടെ ജോലി ചെയ്തിരുന്ന സഹോദരി ഭർത്താവ് ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഇതിനകം മരിച്ചിരുന്നു. ഹൃദയസംബന്ധിയായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.