ക്നാനായ കത്തോലിക്ക കോൺഗ്രസ് നേതൃ പരിശീലന ക്യാന്പ്
1577436
Sunday, July 20, 2025 8:24 AM IST
പയ്യാവൂർ: ക്നാനായ കത്തോലിക്ക കോൺഗ്രസ് മടന്പം ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഏകദിന നേതൃ പരിശീലന ക്യാന്പ് സംഘടിപ്പിച്ചു. ചമതച്ചാൽ സെന്റ് സ്റ്റീഫൻസ് പള്ളി പാരിഷ് ഹാളിൽ മടന്പം ഫൊറോന വികാരി ഫാ. സജി മെത്താനത്ത് ഉദ്ഘാടനം ചെയ്തു. കെസിസി ഫൊറോന പ്രസിഡന്റ് സജി ഞരളക്കാട്ടുകുന്നേൽ അധ്യക്ഷത വഹിച്ചു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ഫാ. ബേബി കട്ടിയാങ്കൽ, ഫാ. ജിബിൻ കുഴിവേലിൽ, ദീപിക റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറന്പിൽ, ബെന്നി കിഴക്കാട്ട്, ഫൊറോന സെക്രട്ടറി ടോമി കിഴക്കാട്ട് എന്നിവർ പ്രസംഗിച്ചു. സാമൂഹിക പ്രവർത്തകനും മോട്ടിവേറ്ററുമായ ജോസ് തയ്യിൽ ക്ലാസെടുത്തു.