അങ്കണവാടികളിൽ കിടക്ക വിതരണം ചെയ്തു
1577438
Sunday, July 20, 2025 8:24 AM IST
പയ്യാവൂർ: പയ്യാവൂർ പഞ്ചായത്ത് പരിധിയിലെ അങ്കണവാടികളിലേക്ക് എംഎൽഎയുടെ വികസന നിധിയിൽ നിന്ന് അനുവദിച്ച കിടക്കകൾ വിതരണം ചെയ്തു. പയ്യാവൂർ പൊന്നുംപറമ്പ് അങ്കണവാടിയിൽ നടന്ന ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ വിതരണോദ്ഘാടനം നിർവഹിച്ചു.
ഇതോടെ ഇരിക്കൂർ നിയമസഭാ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും ഉൾപ്പെടുന്ന 268 അങ്കണവാടികളിലേക്കായി ആകെ 657 കിടക്കകളുടെ വിതരണം പൂര്‍ത്തിയാക്കി.
പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ.രാഘവൻ, പഞ്ചായത്ത് അംഗങ്ങളായ ടി.പി. അഷ്റഫ്, സിജി തോമസ്, സൂപ്പർവൈസർ പ്രീത ജോസ്, ഇ.കെ. കുര്യൻ, ബേബി മുല്ലക്കരി, അങ്കണവാടി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.