വനാതിർത്തി ജനങ്ങളെ വന്യമൃഗം ശല്യത്തിൽ നിന്ന് സംരക്ഷിക്കണം: സജീവ് ജോസഫ്
1577440
Sunday, July 20, 2025 8:24 AM IST
ശ്രീകണ്ഠപുരം: മലയോര മേഖലയിലെ വന്യമൃഗം ശല്യം കാരണം ദുരിതത്തിലായ വനാതിർത്തി പ്രദേശത്തെ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
യുഡിഎഫ് 23ന് കളക്ടേറ്റിലേക്കു നടക്കുന്ന ധർണ വിജയിപ്പിക്കാൻ ചേർന്ന ആലോചന യോഗത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, നിയോജക മണ്ഡലം ചെയർമാൻ തോമസ് വക്കത്താനം, ജനറൽ കൺവീനർ, സി.കെ. മുഹമ്മദ്, ടി.എൻ.എ. ഖാദർ, ജോസ് വട്ടമല, കെ.സി. വിജയൻ, കെ.പി. ഗംഗാധരൻ, ഇ.വി. രാമകൃഷ്ണൻ, കെ.വി. ഫിലോമിന, ജോയി തെക്കേടത്ത്, സലാഹുദ്ദീൻ, അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.