ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1577443
Sunday, July 20, 2025 8:24 AM IST
ചെമ്പേരി: ഏരുവേശി പഞ്ചായത്ത്, വൈഎംസിഎ ചെമ്പേരി യൂണിറ്റ്, ചെമ്പേരി മേഖല മാതൃവേദി, കണ്ണൂർ ജില്ലാ ഗവ. ഹോമിയോ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ സൗജന്യ ജീവിതശൈലീ രോഗ നിർണയ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ് അധ്യക്ഷത വഹിച്ചു.
നെല്ലിക്കുറ്റി ഇടവക വികാരി ഫാ. മാത്യു ഓലിയ്ക്കൽ ആമുഖപ്രഭാഷണവും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി. ചെമ്പേരി വൈഎംസിഎ പ്രസിഡന്റ് ഷീൻ ഏബ്രഹാം, മാതൃവേദി മേഖല ആനിമേറ്റർ സിസ്റ്റർ ദീപ്തി എംഎസ്എംഐ, ഡോ. ഷിബി പി. വർഗീസ്, വൈഎംസിഎ പ്രതിനിധി സൈജു കാക്കനാട്ട്, മാതൃവേദി ചെമ്പേരി മേഖല പ്രസിഡന്റ് ഷീബ തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഹോമിയോ വിഭാഗത്തിൽ നിന്നുള്ള ആറ് വിദഗ്ധ ഡോക്ടർമാർ പരിശോധനയ്ക്ക് നേതൃത്വം നൽകിയ മെഡിക്കൽ ക്യാമ്പിൽ ജീവിതശൈലീ രോഗങ്ങൾ, അലർജി, ആസ്ത്മ എന്നിവക്കുള്ള പരിശോധനയും മരുന്നു വിതരണവും നടത്തി. മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നൂറ്റിയന്പതോളം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.