തെരുവുനായ ശല്യം പരിഹരിക്കണം
1577445
Sunday, July 20, 2025 8:24 AM IST
ശ്രീകണ്ഠാപുരം: നഗരസഭയിലെ കേടായ തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കണമെന്നും തെരുവുനായ ശല്യം പരിഹരിക്കണമെന്നും കണിയാർവയൽ റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.
മുനിസിപ്പൽ വികസന സമിതിയിലും വാർഡ് വികസന സമിതിയിലും റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്നും പ്രമേയത്തിൽ ഉന്നയിച്ചു. യോഗത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെ അനുമോദിച്ചു.
എൻ.എം. അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. പി.വി. ചന്ദ്ര പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എൻ എം.അബ്ദുൾ ഖാദർ-പ്രസിഡന്റ്, പി.എം. ലൂക്ക-വൈസ് പ്രസിഡന്റ്, എം.പി. മനോജ്-സെക്രട്ടറി, പി.വി. ചന്ദ്രൻ-ജോയന്റ് സെക്രട്ടറി, ബിജു തോമസ്-ട്രഷറർ, കെ.കെ. കൃഷ്ണൻ-ഓഡിറ്റർ എന്നിവരെ തെരഞ്ഞെടുത്തു.