എടൂർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ പുതിയ കവാടം വെഞ്ചരിച്ചു
1577447
Sunday, July 20, 2025 8:24 AM IST
എടൂർ: എടൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രത്തിൽ നിർമിച്ച കവാടത്തിന്റെ ഉദ്ഘാടനവും തീർഥാടന കുർബാന ആരംഭവും മാതാവിന്റെ തിരുസ്വരൂപത്തിന്റെ വെഞ്ചരിപ്പും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.
തുടർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ആർച്ച്ബിഷപ് കൊടിയേറ്റി. ആർച്ച്ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിക്ക് വികാരി ഫാ. തോമസ് വടക്കേമുറിയിൽ, അസിസ്റ്റന്റ് വികാരി ഫാ. അഭിലാഷ് ചെല്ലങ്കോട്ട് എന്നിവർ സഹകാർമികത്വം വഹിച്ചു.