എകെഎസ്ടിയു കളക്ടറേറ്റ് മാർച്ച് നടത്തി
1577448
Sunday, July 20, 2025 8:24 AM IST
കണ്ണൂർ: ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയന്റെ (എകെഎസ്ടിയു) നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പന്ത്രണ്ടാം ശമ്പള പരിഷ്കരണം ഉടൻ പ്രഖ്യാപിച്ചു നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, സമഗ്ര ശിക്ഷാ കേരളയെ സംരക്ഷിക്കുക, അധ്യാപിക തസ്തികകൾ അംഗീകരിക്കാൻ സത്വര നടപടികൾ സ്വീകരിക്കുക, എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പ്രീപ്രൈമറി ആരംഭിക്കുക, വിദ്യാലയ വർഷം ചേരുന്ന മുഴുവൻ കുട്ടികളുടെയും എണ്ണം അധ്യാപിക തസ്തികകൾക്ക് പരിഗണിക്കുക, മതിയായ എണ്ണം കുട്ടികളില്ലാത്ത പേരിൽ തടഞ്ഞുവച്ച മുഴുവൻ നിയമനങ്ങളും അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ജില്ലാ വൈസ് പ്രസിഡന്റ് ശൈലജ വരയൽ അധ്യക്ഷത വഹിച്ചു. വി. രാധാകൃഷ്ണൻ, എസ്.എ. ജീവാനന്ദ്, ടി. ലിജിൻ, പി.കെ. സബിത്ത്, റോയ് ജോസഫ്, കെ.കെ. ആദർശ്, എം. മഹേഷ് കുമാർ, എം. സുനിൽകുമാർ, വി.വി. ബിജിത എന്നിവർ പ്രസംഗിച്ചു.