തപാൽ വകുപ്പിന്റെ അവഗണനയ്ക്കെതിരേ ഒറ്റയാൾ സമരം
1577449
Sunday, July 20, 2025 8:24 AM IST
ഇരിട്ടി: താത്കാലിക ജീവനക്കാരോടുള്ള തപാൽ വകുപ്പിന്റെ അവഗണനയ്ക്കെതിരേ വിരമിച്ച താത്കാലിക ജീവനക്കാരൻ കെ.എം. കുര്യൻ ഒറ്റയാൾ സമരം നടത്തി. പിരിഞ്ഞു പോകുന്ന ജീവനക്കാർക്ക് യാതൊരു ആനുകൂല്യവും ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
എടൂർ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പായം മെയിൻ പോസ്റ്റ് ഓഫിസിന് സമീപത്ത് രാവിലെ 8.30ന് ആരംഭിച്ച സമരം ഉച്ചയ്ക്ക് 2.30ന് അവസാനിച്ചു. ജോസഫ് പാരിക്കാപള്ളി, വിബിൻ തോമസ്, ജോസഫ് ചെമ്പോത്തനാടി, ടോമി തറയിൽ, സിറിയക്ക് പാറയ്ക്കൽ. കെ.കെ. വിനോദ്, ഡെൽവിൻ ടോമി, ബിനോയി പത്തുപള്ളിൽ എന്നിവർ സമരത്തിന് അഭിവാദ്യം അർപ്പിച്ചു.