ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രം ബസിടിച്ച് തകർന്നു
1577450
Sunday, July 20, 2025 8:24 AM IST
ഇരിട്ടി: ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിലെ കാത്തിരിപ്പു കേന്ദ്രം ബസ് ഇടിച്ചു തകർന്നു. ശനിയാഴ്ച രാവിലെ 8.15 ആയിരുന്നു സംഭവം. സ്റ്റാൻഡിൽ എത്തിയ ഹോളിമരിയ ബസ് പിന്നോട്ടെടുക്കുമ്പോൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണിൽ തട്ടുകയായിരുന്നു. ഇതോടെ ഇരുമ്പു തൂണിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഒരു ഭാഗത്തേക്ക് ചെരിഞ്ഞു നിൽക്കുന്ന അവസ്ഥയിലാണ്.
ഈസമയം കാത്തിരിപ്പ് കേന്ദ്രത്തിൽ ആരുമുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ഇരിട്ടി നഗരസഭ അധികൃതരും പോലീസും സ്ഥലത്തെത്തി. ഏതുനേരത്തും തകർന്നു വീഴാവുന്ന നിലയിൽ ചരിഞ്ഞു നിൽക്കുന്ന കാത്തിരിപ്പ് കേന്ദ്രം അപകട ഭീഷണി ഉയർത്തുകയാണ്.