സാധാരണക്കാരായ ജനങ്ങളെ ചേർത്തുപിടിക്കണം: ഷാഫി പറമ്പിൽ
1577453
Sunday, July 20, 2025 8:24 AM IST
ന്യൂമാഹി: സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളും ദുരിതങ്ങളും മനസിലാക്കി അവരെ ചേർത്തുപിടിക്കാൻ പൊതുപ്രവർത്തകർക്ക് കഴിയണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. ന്യൂമാഹി പരിമഠത്ത് നവീകരിച്ച കോൺഗ്രസ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡന്റ് വി.കെ. അനീഷ് ബാബു അധ്യക്ഷത വഹിച്ചു. രമേശ് പറമ്പത്ത് എംഎൽഎ മുഖ്യാതിഥിയായി. കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി.