ബസിന് പിന്നിൽ പിക്കപ്പ് ജീപ്പിടിച്ച് ഡ്രൈവർക്ക് പരിക്ക്
1577454
Sunday, July 20, 2025 8:24 AM IST
കൊട്ടിയൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിൽ കെഎസ്ആർടിസി ബസിനു പിന്നിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം. മാനന്തവാടിയിൽ നിന്ന് ഇരിട്ടിയിലേക്ക് പോയ കെഎസ്ആർടിസി ബസിന്റെ പിന്നിലാണ് ഇന്നലെ വൈകുന്നേരം പിക്കപ്പ് ജീപ്പ് ഇടിച്ചത്.
നീണ്ടുനോക്കി ടിപി സ്റ്റോഴ്സിന് എതിർവശം നിർത്തി ആളുകളെ കയറ്റുന്നതിനിടയിൽ ആയിരുന്നു പിക്കപ്പ് ബസിന്റെ പിന്നിൽ ഇടിച്ച് അപകടം ഉണ്ടായത്. ജീപ്പ് ഡ്രൈവർ ചപ്പമല സ്വദേശി കരിമ്പനക്കൽ റഷീദിന് പരിക്കേറ്റു. കൊട്ടിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പ്രാഥമിക ശുശ്രൂഷ ശേഷം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.