നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് ഉടമകൾക്ക് നല്കി പരിയാരം പോലീസ്
1577455
Sunday, July 20, 2025 8:24 AM IST
പരിയാരം: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ അന്വേഷണത്തിലൂടെ വീണ്ടെടുത്ത് ഉടമകൾക്ക് കൈമാറി പരിയാരം പോലീസ്. പരിയാരം സിഐ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലാണ് മൂന്ന് മൊബെൽ ഫോബൈൽ ഫോണുകൾ കണ്ടെടുത്തത്. തുടർന്ന് ഉടമകൾക്ക് ഫോണുകൾ തിരിച്ചുനൽകി.
ചെറുതാഴത്തെ രാജീവൻ, പിലാത്തറയിലെ മുഹമ്മദ് റൗഷാനി, മുനീർ എന്നിവർക്കാണ് ഫോണുകൾ തിരിച്ചു നൽകിയത്. ഫോൺ നഷ്ടപ്പെട്ടവർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണുകൾ കണ്ടെത്തിയത്. രാജീവന്റെ ഫോൺ ഉത്തർപ്രദേശ് സ്വദേശിയായ ഒരാൾക്ക് ലഭിക്കുകയും അയാൾ അത് ഉപയോഗിച്ചുവരികയായിരുന്നു.
മുഹമ്മദ് റൗഷാനിയുടെ ഫോൺ ശ്രീകണ്ഠപുരത്തെ ഒരു ഷോപ്പിൽ ആരോ വിറ്റിരുന്നു. അവിടെ നിന്നാണ് അത് കണ്ടെടുത്തത്. മുനീറിന്റെ ഫോൺ തളിപ്പറമ്പിലെ ഒരു ഷോപ്പിലാണ് വിറ്റിരുന്നത്. എഎസ്ഐ ജയേഷ്, സീനിയർ സിപിഒ, പി.കെ.ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.