വീട്ടിൽ അതിക്രമിച്ചു കയറി സ്വർണാഭരണം കവർന്നു
1577457
Sunday, July 20, 2025 8:24 AM IST
കണ്ണൂർ: തനിച്ചു താമസിക്കുന്ന വയോധികന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ആൾ കഴുത്തിലുണ്ടായിരുന്ന മൂന്നുപവൻ സ്വർണമാല പൊട്ടിച്ചു കൊണ്ടുപോയതായി പരാതി. തളാപ്പ് ചിന്മയ വിമൻസ് കോളജിനു സമീപത്തെ ആനന്ദിൽ എസ്.എൻ. മൂർത്തിയുടെ (74) പരാതിയിൽ താഹ എന്നയാൾക്കെതിരേയാണ് ടൗൺ പോലീസ് കേസെടുത്ത്.
ഇക്കഴിഞ്ഞ മാർച്ച് 27ന് വൈകുന്നേരം നാലിനും 4.15നും ഇടയിലായിരുന്നു സംഭവമെന്ന് പരാതിയിൽ പറയുന്നു. സമാന രീതിയിലുള്ള മറ്റൊരു കവർച്ച കേസിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് ചോദ്യം ചെയ്തപ്പോൾ തളാപ്പിലുള്ള വീട്ടിൽ കയറി മാല പൊട്ടിച്ചിരുന്നതായി സമ്മതിച്ചിരുന്നു. ഇതേതുടർന്ന് മൂർത്തി പ്രതിയ തിരിച്ചറിയുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു. പ്രതി റിമാൻഡിലാണ്.